Priests and families bow before the veiled ark between cherubim as incense rises in the sanctuary

സങ്കീർത്തനങ്ങൾ 99

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
അതീതമായ വിശുദ്ധിയെ പ്രതികരിക്കുന്ന ബന്ധവുമായി സങ്കീർത്തനം 99 ജോടിയാക്കുന്നു. ന്യായമുള്ള രാജാവു നേരിനെ സ്നേഹിക്കുന്നു; മോശെയും അഹരോനും ശമുവേലും, സമൂഹാരാധനയ്ക്കു മുമ്പു ഉത്തരവും ക്ഷമയും ആവശ്യമായ ശിക്ഷണവും ലഭിക്കുന്ന പ്രാർത്ഥനയുടെ മാതൃകയാകുന്നു.
വിശുദ്ധിന്യായംപ്രാർത്ഥനക്ഷമ
1യഹോവ വാഴുന്നു, രാഷ്ട്രങ്ങൾ വിറയ്ക്കട്ടെ; അവിടന്ന് കെരൂബുകളിൻമീതേ സിംഹാസനസ്ഥനായിരിക്കുന്നു ഭൂമി പ്രകമ്പനംകൊള്ളട്ടെ.
2യഹോവ സീയോനിൽ ഉന്നതനാകുന്നു; അവിടന്ന് സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു.
3അവർ അവിടത്തെ മഹത്ത്വവും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ— അവിടന്ന് പരിശുദ്ധനാകുന്നു.
4രാജാവ് ശക്തനാണ്, അവിടന്ന് നീതി ഇഷ്ടപ്പെടുന്നു— അങ്ങ് ന്യായം സ്ഥാപിച്ചിരിക്കുന്നു; അങ്ങ് യാക്കോബിൽ നീതിയും ന്യായവും നടപ്പിലാക്കിയിരിക്കുന്നു.
5നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ അവിടത്തെ പാദപീഠത്തിൽ ആരാധിച്ചിടുവിൻ; അവിടന്ന് പരിശുദ്ധനാകുന്നു.
6അവിടത്തെ പുരോഹിതവൃന്ദത്തിൽ മോശയും അഹരോനും ഉണ്ടായിരുന്നു, അവിടത്തെ നാമം വിളിച്ചപേക്ഷിച്ചവരിൽ ശമുവേലും; അവർ യഹോവയെ വിളിച്ചപേക്ഷിച്ചു അവിടന്ന് അവർക്ക് ഉത്തരമരുളി.
7മേഘസ്തംഭത്തിൽനിന്ന് അവിടന്ന് അവർക്ക് അരുളപ്പാടുകൾ നൽകി; അവർ അവർക്കു ലഭിച്ച നിയമവ്യവസ്ഥകളും ഉത്തരവുകളും പാലിച്ചു.
8ഞങ്ങളുടെ ദൈവമായ യഹോവേ, അവിടന്ന് അവർക്ക് ഉത്തരമരുളി; ഇസ്രായേലിന്റെ അതിക്രമങ്ങൾക്ക് അവിടന്ന് ശിക്ഷനൽകുമെങ്കിലും അങ്ങ് അവരോടു ക്ഷമിക്കുന്ന ദൈവംകൂടി ആണല്ലോ.
9നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ തന്റെ വിശുദ്ധപർവതത്തിൽ അവിടത്തെ ആരാധിച്ചിടുവിൻ, കാരണം നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനാകുന്നു.

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.