
സങ്കീർത്തനങ്ങൾ 100
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
ആനന്ദകരമായ സേവനത്തിലേക്കും സന്തോഷത്തോടെയുള്ള പാട്ടിലേക്കും കൃതജ്ഞത നിറഞ്ഞ വിശുദ്ധമന്ദിര പ്രാകാരങ്ങളിലേക്കും സകല ഭൂമിയെയും സങ്കീർത്തനം 100 ക്ഷണിക്കുന്നു. നന്മയും വിശ്വസ്ത സ്നേഹവും വിശ്വസ്തതയും തലമുറതലമുറയായി നിലനിൽക്കുന്ന സ്രഷ്ടാവിന്റെയും ഇടയന്റെയും വകയായിരിക്കുന്നതിൽ ആരാധന അടിസ്ഥാനപ്പെടുന്നു.
സ്തോത്രംസന്തോഷംഉൾപ്പെടൽവിശ്വസ്തത
1സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക.
2ആഹ്ലാദത്തോടെ യഹോവയെ ആരാധിക്കുക; ആനന്ദഗാനങ്ങൾ ആലപിച്ച് തിരുസന്നിധിയിൽ വരിക.
3യഹോവ ആകുന്നു ദൈവം എന്നറിയുക. അവിടന്നാണ് നമ്മെ നിർമിച്ചത്, നാം അവിടത്തെ വകയും ആകുന്നു; നാം അവിടത്തെ ജനവും അവിടത്തെ മേച്ചിൽപ്പുറങ്ങളിലെ അജഗണവുംതന്നെ.
4അവിടത്തെ കവാടങ്ങളിൽ സ്തോത്രത്തോടും അവിടത്തെ ആലയാങ്കണത്തിൽ സ്തുതിയോടുംകൂടെ പ്രവേശിക്കുക; അവിടത്തേക്ക് സ്തോത്രമർപ്പിച്ച്, തിരുനാമം വാഴ്ത്തുക.
5കാരണം യഹോവ നല്ലവൻ ആകുന്നു, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു; അവിടത്തെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനിൽക്കുന്നു.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.