A ruler dismisses corrupt courtiers while honest workers and families gather in an open palace

സങ്കീർത്തനങ്ങൾ 101

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
വീട്ടിലും പൊതുജീവിതത്തിലും നിഷ്കളങ്കത പാലിക്കാൻ ദൃഢനിശ്ചയം ചെയ്ത ഒരു ഭരണാധികാരിയെ സങ്കീർത്തനം 101 അവതരിപ്പിക്കുന്നു. വഞ്ചനയ്ക്കും അപവാദത്തിനും അഹങ്കാരത്തിനും അഴിമതിക്കും സ്വാഗതമില്ല; വിശ്വസ്തരായ മനുഷ്യർക്കാകട്ടെ വിശ്വാസയോഗ്യമായ സേവനത്തിന്റെ സ്ഥാനം ലഭിക്കുന്നു.
നിഷ്കളങ്കതനേതൃത്വംന്യായംവിശ്വസ്തത
1അങ്ങയുടെ അചഞ്ചലസ്നേഹത്തെയും നീതിയെയുംകുറിച്ച് ഞാൻ പാടും യഹോവേ, അങ്ങയെ ഞാൻ വാഴ്ത്തിപ്പാടും.
2നിഷ്കളങ്കമായ ഒരു ജീവിതം നയിക്കുന്നതിൽ ഞാൻ ശ്രദ്ധചെലുത്തും— അവിടന്ന് എപ്പോഴാണ് എന്റെ അരികിൽ എത്തുക? പരമാർഥഹൃദയത്തോടെ ഞാൻ എന്റെ ഭവനത്തിൽ പെരുമാറും.
3എന്റെ കണ്ണിനുമുന്നിൽ ഒരു നീചകാര്യവും ഞാൻ വെക്കുകയില്ല. വിശ്വാസഘാതകരുടെ പ്രവൃത്തികൾ ഞാൻ വെറുക്കുന്നു; എനിക്ക് അവരുമായി യാതൊരു പങ്കുമില്ല.
4വക്രഹൃദയം എന്നിൽനിന്ന് ഏറെ അകലെയാണ്; തിന്മപ്രവൃത്തികളുമായി എനിക്കു യാതൊരു ബന്ധവുമില്ല.
5തന്റെ അയൽവാസിക്കെതിരേ രഹസ്യമായി ഏഷണി പറയുന്നവരെ ഞാൻ നശിപ്പിക്കും; അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും ഉള്ളവരെ ഞാൻ സഹിക്കുകയില്ല.
6ദേശത്തിലെ വിശ്വസ്തർ എന്നോടൊപ്പം വസിക്കേണ്ടതിന് എന്റെ ദൃഷ്ടി അവരുടെമേൽ വെച്ചിരിക്കും; നിഷ്കളങ്കരായി ജീവിക്കുന്നവർ എനിക്കു ശുശ്രൂഷചെയ്യും.
7വഞ്ചന പ്രവർത്തിക്കുന്നവരാരും എന്റെ ഭവനത്തിൽ വസിക്കുകയില്ല; വ്യാജം പറയുന്നവരാരും എന്റെ സന്നിധിയിൽ ഉറച്ചുനിൽക്കുകയില്ല.
8ദേശത്തിലെ സകലദുഷ്ടരെയും ഓരോ പ്രഭാതത്തിലും ഞാൻ കണ്ടെത്തി നശിപ്പിക്കും; അധർമികളായ എല്ലാവരെയും ഞാൻ യഹോവയുടെ നഗരത്തിൽനിന്ന് ഛേദിച്ചുകളയും.

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.