
സങ്കീർത്തനങ്ങൾ 128
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
സങ്കീർത്തനം 128 അർത്ഥവത്തായ അദ്ധ്വാനം, തഴച്ചുവളരുന്ന ദാമ്പത്യം, ഒലിവുതൈകൾ പോലുള്ള മക്കൾ, ദീർഘായുസ്സ്, യെരൂശലേമിന്റെ സമാധാനം എന്നിവയിലൂടെയുള്ള അനുഗ്രഹത്തെ ചിത്രീകരിക്കുന്നു. കുടുംബത്തിന്റെ സ്വകാര്യസന്തോഷം ഉടമ്പടിസമൂഹം മുഴുവനെയും കുറിച്ചുള്ള കരുതലായി സ്വാഭാവികമായി വികസിക്കുന്നു.
കുടുംബംഅദ്ധ്വാനംഅനുഗ്രഹംസമാധാനം
1യഹോവയെ ഭയപ്പെടുകയും അവിടത്തോടുള്ള അനുസരണത്തിൽ ജീവിക്കുകയുംചെയ്യുന്നവർ അനുഗൃഹീതർ.
2നിങ്ങളുടെ അധ്വാനഫലം നിങ്ങൾ ഭക്ഷിക്കും; അനുഗ്രഹവും സമൃദ്ധിയും നിങ്ങൾക്ക് അവകാശമായിരിക്കും.
3നിന്റെ ഭാര്യ നിന്റെ ഭവനത്തിൽ ഫലദായകമായ മുന്തിരിവള്ളിപോലെ ആയിരിക്കും; നിന്റെ മക്കൾ നിങ്ങളുടെ മേശയ്ക്കുചുറ്റും ഒലിവുതൈകൾപോലെയായിരിക്കും.
4യഹോവയെ ഭയപ്പെടുന്ന മനുഷ്യർ ഇപ്രകാരം അനുഗൃഹീതരാകും.
5യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും; നിന്റെ ജീവിതകാലത്തുടനീളം നിനക്കു ജെറുശലേമിന്റെ അഭിവൃദ്ധി കാണാനിടവരട്ടെ.
6മക്കളുടെ മക്കളെ കാണാനായി നിന്റെ ആയുസ്സ് ദീർഘമായിരിക്കട്ടെ— ഇസ്രായേലിന്മേൽ സമാധാനം ഉണ്ടാകുമാറാകട്ടെ.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.