
സങ്കീർത്തനങ്ങൾ 129
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
സങ്കീർത്തനം 129 യിസ്രായേലിന്റെ ബാല്യം മുതലുള്ള ആവർത്തിച്ച പീഡനത്തെ ഓർക്കുന്നു, എന്നാൽ അതിന് അവസാനവാക്ക് നൽകുന്നില്ല. ആഴമുള്ള മുറിവുകൾ കാണാവുന്നതായി നിലനിൽക്കുന്നു; എങ്കിലും ബന്ധിച്ച കയറുകൾ അറുക്കപ്പെടുന്നു, ചൂഷകർ പുരപ്പുറത്തെ വേരാഴമില്ലാത്ത പുല്ലുപോലെ ക്ഷണികരാകുന്നു.
പീഡനംഅതിജീവനംന്യായംസ്വാതന്ത്ര്യം
1“എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു,” ഇസ്രായേല്യർ പറയട്ടെ;
2“എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു, എന്നാൽ അവർക്ക് എന്റെമേൽ വിജയംനേടാൻ കഴിഞ്ഞില്ല.
3ഉഴവുകാർ എന്റെ പുറം ഉഴുത് ഉഴവുചാലുകൾ നീളമുള്ളതാക്കി.
4എന്നാൽ യഹോവ നീതിമാൻ ആകുന്നു; അവിടന്നു ദുഷ്ടരുടെ കയറുകൾ മുറിച്ച് ഞങ്ങളെ സ്വതന്ത്രരാക്കിയിരിക്കുന്നു.”
5സീയോനെ വെറുക്കുന്ന ഏവരും ലജ്ജിച്ചു പിന്തിരിയട്ടെ.
6വളരുന്നതിനുമുമ്പേതന്നെ കരിഞ്ഞുപോകുന്ന, പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ;
7അതു കൊയ്ത്തുകാരുടെ കൈകൾ നിറയ്ക്കുകയോ കറ്റകെട്ടുന്നവരുടെ ഭുജം നിറയ്ക്കുകയോ ചെയ്യുന്നില്ല.
8“യഹോവയുടെ അനുഗ്രഹം നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ; ഞങ്ങൾ യഹോവയുടെ നാമത്തിൽ നിങ്ങളെ അനുഗ്രഹിക്കുന്നു,” എന്നു വഴിപോക്കർ അവരെ ആശംസിക്കുന്നതുമില്ല.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.