
സങ്കീർത്തനങ്ങൾ 127
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
സങ്കീർത്തനം 127 പണിയുന്നതിലും കാക്കുന്നതിലും വേല ചെയ്യുന്നതിലും കുടുംബം വളർത്തുന്നതിലുമുള്ള ഉത്കണ്ഠാകുലമായ സ്വയാശ്രയത്തെ ചോദ്യം ചെയ്യുന്നു. മനുഷ്യപ്രയത്നത്തിനു വിലയുണ്ട്; എങ്കിലും നിലനിൽക്കുന്ന സുരക്ഷയും പിന്തുടർച്ചയും അസ്വസ്ഥമായ പരിശ്രമംകൊണ്ടു മാത്രം ഉണ്ടാക്കുന്ന നേട്ടങ്ങളല്ല, സ്വീകരിക്കുന്ന ദാനങ്ങളാണ്.
ഭവനംവേലമക്കൾആശ്രയം
1യഹോവ വീട് പണിയുന്നില്ലെങ്കിൽ, നിർമാതാക്കളുടെ അധ്വാനം വ്യർഥം. യഹോവ പട്ടണം കാക്കുന്നില്ലെങ്കിൽ, കാവൽക്കാർ ഉണർന്നിരിക്കുന്നതും വ്യർഥംതന്നെ.
2നിങ്ങൾ അതിരാവിലെ എഴുന്നേൽക്കുന്നതും വൈകി ഉറങ്ങാൻപോകുന്നതും വ്യർഥം, ഉപജീവനാർഥം കഠിനാധ്വാനംചെയ്യുന്നതും വൃഥായത്നം. കാരണം, യഹോവ തനിക്കു പ്രിയപ്പെട്ടവർക്ക്, അവർ ഉറങ്ങുമ്പോൾത്തന്നെ നൽകുന്നു.
3മക്കൾ യഹോവയിൽനിന്നുള്ള പൈതൃകാവകാശം. ഉദരഫലം അവിടന്നു നൽകുന്ന പ്രതിഫലവുമാണ്.
4ഒരാൾക്കു തന്റെ യൗവനത്തിൽ പിറക്കുന്ന മക്കൾ ഒരു യോദ്ധാവിന്റെ കൈയിലെ അസ്ത്രങ്ങൾപോലെയാണ്.
5അവരെക്കൊണ്ട് തന്റെ ആവനാഴി നിറച്ചിട്ടുള്ള പുരുഷൻ അനുഗൃഹീതൻ. നഗരകവാടത്തിൽവെച്ച് തങ്ങളുടെ ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോൾ അവർ ലജ്ജിതരാകുകയില്ല.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.