A tearful farmer sows near restored Jerusalem as joyful families return carrying abundant grain

സങ്കീർത്തനങ്ങൾ 126

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
സങ്കീർത്തനം 126 സ്വപ്നംപോലെ തോന്നിയ അത്ഭുതകരമായ പുനഃസ്ഥാപനത്തെ ഓർക്കുന്നു. മടങ്ങിവരവിനെ ചിരിയും ജാതികളുടെ സാക്ഷ്യവും അനുഗമിക്കുന്നു; ഇപ്പോഴത്തെ കണ്ണുനീരും വേദനയോടെയുള്ള വിതയും ഗീതങ്ങളും സമൃദ്ധമായ കൊയ്ത്തുമായി മാറുമെന്ന് പുതുക്കിയ പ്രാർത്ഥന വിശ്വസിക്കുന്നു.
പുനഃസ്ഥാപനംസന്തോഷംകണ്ണുനീർകൊയ്ത്ത്
1യഹോവ സീയോന്റെ ബന്ധിതരെ മടക്കിവരുത്തിയപ്പോൾ, ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
2ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിൽ ആനന്ദഗീതങ്ങളും നിറഞ്ഞു. അപ്പോൾ രാഷ്ട്രങ്ങൾക്കിടയിൽ ഇപ്രകാരം പ്രകീർത്തിക്കപ്പെട്ടു: “യഹോവ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.”
3യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു, ഞങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു.
4യഹോവേ, തെക്കേദേശത്തിലെ തോടുകളെ എന്നപോലെ, ഞങ്ങളുടെ ബന്ധിതരെ മടക്കിവരുത്തണമേ.
5കണ്ണുനീരോടെ വിതയ്ക്കുന്നവർ ആനന്ദഘോഷത്തോടെ കൊയ്തെടുക്കും.
6വിതയ്ക്കാനുള്ള വിത്തു ചുമന്നുകൊണ്ട്, കണ്ണുനീരോടെ നടക്കുന്നവർ, കറ്റകൾ ചുമന്നുകൊണ്ട് ആനന്ദഗീതം പാടി മടങ്ങുന്നു.

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.