
സങ്കീർത്തനങ്ങൾ 3
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
പലായനത്തിനിടയിൽ ശത്രുക്കളാൽ വലയപ്പെട്ട സങ്കീർത്തനക്കാരൻ തന്റെ അപകടവും സൽപ്പേരും ദൈവത്തെ ഭരമേൽപ്പിക്കുന്നു. സംരക്ഷണം ഒരു പരിചയാകുന്നു, പ്രാർത്ഥനയ്ക്കു ഉത്തരം ലഭിക്കുന്നു, സുരക്ഷിതമായ ഉറക്കം എല്ലാ വശത്തുനിന്നുമുള്ള കനത്ത എതിർപ്പിനിടയിലും പുതുക്കപ്പെട്ട ധൈര്യത്തിലേക്കു നയിക്കുന്നു.
അഭയംപ്രാർത്ഥനസംരക്ഷണംധൈര്യം
1യഹോവേ, എന്റെ ശത്രുക്കൾ എത്ര അധികം; എനിക്കെതിരേ അനേകർ എഴുന്നേറ്റിരിക്കുന്നു.
2“ദൈവം അദ്ദേഹത്തെ രക്ഷിക്കുകയില്ല,” എന്ന് അനേകർ എന്നെക്കുറിച്ചു പറയുന്നു. സേലാ.
3എന്നാൽ യഹോവേ, അങ്ങാണ് എനിക്കുചുറ്റും പരിച, അങ്ങാണ് എന്റെ ബഹുമതി, എന്റെ ശിരസ്സിനെ ഉയർത്തുന്നതും അങ്ങാണ്.
4ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു, അവിടന്നു തന്റെ വിശുദ്ധഗിരിയിൽനിന്ന് എനിക്ക് ഉത്തരമരുളുന്നു. സേലാ.
5ഞാൻ കിടന്നുറങ്ങുന്നു; യഹോവ എന്നെ കാക്കുന്നതിനാൽ ഞാൻ ഉറക്കമുണരുന്നു.
6എനിക്കുചുറ്റും അണിനിരന്നിരിക്കുന്ന പതിനായിരങ്ങളെ ഞാൻ ഭയക്കുന്നില്ല.
7യഹോവേ, എഴുന്നേൽക്കണമേ! എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ! എന്റെ എല്ലാ ശത്രുക്കളുടെയും ചെകിട്ടത്ത് അടിക്കണമേ; ദുഷ്ടരുടെ പല്ലുകൾ തകർക്കണമേ.
8രക്ഷ യഹോവയിൽനിന്നു വരുന്നു. അവിടത്തെ അനുഗ്രഹം അവിടത്തെ ജനത്തിന്മേൽ ഉണ്ടാകുമാറാകട്ടെ. സേലാ.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.