
സങ്കീർത്തനങ്ങൾ 134
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
സങ്കീർത്തനം 134 രാത്രിയിലെ അനുഗ്രഹക്കൈമാറ്റത്തോടെ തീർത്ഥയാത്രാഗീതങ്ങളുടെ സമാഹാരം അവസാനിപ്പിക്കുന്നു. മറ്റുള്ളവർ വിശ്രമിക്കുകയോ പിരിഞ്ഞുപോകുകയോ ചെയ്യുമ്പോൾ വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകർ സ്തുതി തുടരുന്നു, ആരാധകർ ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവിൽനിന്ന് അനുഗ്രഹം സ്വീകരിക്കുന്നു.
രാത്രിയാരാധനഅനുഗ്രഹംവിശുദ്ധമന്ദിരംതീർത്ഥയാത്ര
1രാത്രിയാമങ്ങളിൽ യഹോവയുടെ ആലയത്തിൽ ശുശ്രൂഷചെയ്യുന്ന, യഹോവയുടെ സകലശുശ്രൂഷകരുമേ, യഹോവയെ വാഴ്ത്തുക.
2വിശുദ്ധമന്ദിരത്തിലേക്കു നിങ്ങളുടെ കൈകളെ ഉയർത്തി യഹോവയെ വാഴ്ത്തുക.
3ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ, യഹോവ സീയോനിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.