Families embrace at a feast as oil is poured upon a priest before Mount Hermon

സങ്കീർത്തനങ്ങൾ 133

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
സങ്കീർത്തനം 133 സഹോദരഐക്യത്തെ വിലയേറിയതും സമൃദ്ധവും ജീവദായകവുമായി ആഘോഷിക്കുന്നു. സുഗന്ധമുള്ള അഭിഷേകതൈലവും ഉന്മേഷം നൽകുന്ന മലയിലെ മഞ്ഞും വ്യക്തികൾക്കപ്പുറം ഒഴുകുന്ന അനുഗ്രഹത്തെ ചിത്രീകരിക്കുന്നു; അതു വൈവിധ്യമുള്ള ഉടമ്പടികുടുംബത്തെ പങ്കിട്ട ജീവിതത്തിൽ ഒന്നിപ്പിക്കുന്നു.
ഐക്യംഅഭിഷേകംഅനുഗ്രഹംസമൂഹം
1കണ്ടാലും, സഹോദരങ്ങൾ ഐക്യത്തോടെ വസിക്കുന്നത് എത്ര മനോഹരവും ആനന്ദകരവുമാകുന്നു!
2അതു ശിരസ്സിൽ ഒഴിക്കപ്പെട്ട്, താടിയിലേക്ക് ഒഴുകുന്ന, അഹരോന്റെ താടിയിലേക്കുതന്നെ ഒഴുകി, അദ്ദേഹത്തിന്റെ വസ്ത്രാഞ്ചലത്തിലേക്കു പടരുന്ന അമൂല്യമായ അഭിഷേകതൈലംപോലെയാണ്.
3അതു സീയോൻപർവതത്തിൽ പതിക്കുന്ന ഹെർമോൻ ഹിമകണംപോലെയാണ്. യഹോവ തന്റെ അനുഗ്രഹവും ശാശ്വതജീവനും വർഷിക്കുന്നത് അവിടെയാണല്ലോ.

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.