A community helps one another escape rushing water as a small bird flies from an opened net

സങ്കീർത്തനങ്ങൾ 124

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
സങ്കീർത്തനം 124 ദൈവികസഹായം ഇല്ലായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നു സങ്കൽപ്പിക്കുന്നു: ശത്രുക്കളും കോപവും പ്രളയവും പല്ലുകളും ജനത്തെ വിഴുങ്ങുമായിരുന്നു. പകരം, ഇര പൊട്ടിയ കെണിയിൽനിന്നു രക്ഷപ്പെട്ട് തന്റെ വിമോചകനെ നന്ദിയോടെ പേർചൊല്ലി വിളിക്കുന്നു.
രക്ഷപ്പെടൽസഹായംഅപകടംസ്തോത്രം
1യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ— ഇസ്രായേല്യർ പറയട്ടെ—
2മനുഷ്യർ നമ്മെ ആക്രമിച്ചപ്പോൾ, യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ,
3അവരുടെ ക്രോധം നമുക്കെതിരേ കത്തിജ്വലിച്ചപ്പോൾ അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
4പ്രളയം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, വെള്ളപ്പാച്ചിൽ നമ്മെ തൂത്തെറിയുമായിരുന്നു,
5ആർത്തിരമ്പുന്ന ജലപ്രവാഹം നമ്മെ തുടച്ചുനീക്കുമായിരുന്നു.
6അവരുടെ പല്ലിനിരയായി പറിച്ചുകീറപ്പെടാൻ നമ്മെ അനുവദിക്കാതിരുന്ന, യഹോവ വാഴ്ത്തപ്പെട്ടവൻ.
7വേട്ടക്കാരന്റെ കെണിയിൽനിന്ന് ഒരു പക്ഷിപോലെ നാം വഴുതിപ്പോന്നിരിക്കുന്നു; ആ കെണി പൊട്ടിപ്പോയി, നാം രക്ഷപ്പെടുകയും ചെയ്തിരിക്കുന്നു.
8ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയുടെ നാമത്തിലാണ് നമ്മുടെ സഹായം.

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.