
സങ്കീർത്തനങ്ങൾ 122
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
സങ്കീർത്തനം 122 ഗോത്രങ്ങൾ ആരാധിക്കുകയും ന്യായം നടത്തപ്പെടുകയും ചെയ്യുന്ന ഒതുക്കമുള്ള നഗരമായ യെരൂശലേമിൽ എത്തിച്ചേരുന്നത് ആഘോഷിക്കുന്നു. സമൂഹത്തോടുള്ള സ്നേഹം സമാധാനത്തിനും സുരക്ഷയ്ക്കും അഭിവൃദ്ധിയുള്ള ഭവനങ്ങൾക്കും വിശുദ്ധമന്ദിരത്തിന്റെ നന്മയ്ക്കുമായുള്ള പ്രാർത്ഥനയായി മാറുന്നു.
യെരൂശലേംസമാധാനംആരാധനന്യായം
1“നമുക്കു യഹോവയുടെ ആലയത്തിലേക്കു പോകാം,” എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ ആനന്ദിച്ചു.
2ജെറുശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ കവാടങ്ങൾക്കുള്ളിൽ നിൽക്കുന്നു.
3ഉറപ്പോടെ നിർമിക്കപ്പെട്ട ഒരു പട്ടണമാണ് ജെറുശലേം; അതു നല്ല സാന്ദ്രതയോടെ ചേർത്തിണക്കി പണിതിരിക്കുന്നു.
4അവിടെ ഗോത്രങ്ങൾ കയറിച്ചെല്ലുന്നു— യഹോവയുടെ ഗോത്രങ്ങൾ— ഇസ്രായേലിനു നൽകിയ നിയമത്തിനനുസൃതമായി യഹോവയുടെ നാമത്തിനു സ്തോത്രം അർപ്പിക്കാൻതന്നെ.
5അവിടെ ന്യായപാലനത്തിന് സിംഹാസനങ്ങൾ സ്ഥാപിച്ചിരിക്കുന്നു; ദാവീദുഗൃഹത്തിന്റെ സിംഹാസനങ്ങൾതന്നെ.
6ജെറുശലേമിന്റെ സമാധാനത്തിനായി പ്രാർഥിക്കുക: “ഈ പട്ടണത്തെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ.
7നിന്റെ കോട്ടകൾക്കുള്ളിൽ സമാധാനവും അരമനകൾക്കുള്ളിൽ ഐശ്വര്യവും കുടികൊള്ളട്ടെ.”
8എന്റെ സഹോദരങ്ങൾക്കും സ്നേഹിതർക്കുംവേണ്ടി, “നിന്നിൽ സമാധാനം ഉണ്ടാകട്ടെ,” എന്നു ഞാൻ പറയും.
9നമ്മുടെ ദൈവമായ യഹോവയുടെ ആലയത്തിനുവേണ്ടി ഞാൻ നിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നു.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.