Immense storm waves crash below a steadfast Jerusalem sanctuary as priests watch from high rock

സങ്കീർത്തനങ്ങൾ 93

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
ഇരമ്പുന്ന കടലുകളെക്കാൾ ശക്തമായ പ്രതാപമുള്ള ഭരണം സങ്കീർത്തനം 93 പ്രഖ്യാപിക്കുന്നു. ലോകം ഉറച്ചുനിൽക്കുന്നു, പുരാതനമായ അധികാരം കുലുങ്ങാതെ തുടരുന്നു, വിശ്വസനീയമായ കൽപ്പനകൾ നിലനിൽക്കുന്നു, ആരാധനയുടെ വാസസ്ഥലത്തെ വിശുദ്ധി ഉചിതമായി അടയാളപ്പെടുത്തുന്നു.
പരമാധികാരംപ്രതാപംസ്ഥിരതവിശുദ്ധി
1യഹോവ വാഴുന്നു, അവിടന്ന് പ്രതാപം അണിഞ്ഞിരിക്കുന്നു; യഹോവ പ്രതാപം അണിയുകയും ശക്തികൊണ്ട് അരമുറുക്കുകയും ചെയ്തിരിക്കുന്നു; നിശ്ചയമായും ഭൂലോകം ഇളകാതെ ഉറച്ചുനിൽക്കും.
2അങ്ങയുടെ സിംഹാസനം അതിപുരാതനകാലത്തുതന്നെ സ്ഥാപിതമായതാണ്; അവിടന്ന് അനാദികാലംമുതൽതന്നെ ഉള്ളവനും ആകുന്നു.
3യഹോവേ, നദികളിൽ പ്രളയജലം ഉയരുന്നു, നദികൾ അവയുടെ ആരവം ഉയർത്തുന്നു; തിരകൾ അലച്ചുതിമിർക്കുന്നു.
4വൻ ജലപ്രവാഹത്തിന്റെ ഗർജനത്തെക്കാളും ശക്തിയേറിയ തിരകളെക്കാളും ഉന്നതനായ യഹോവ ശക്തൻതന്നെ.
5അവിടത്തെ നിയമവ്യവസ്ഥകൾ സ്ഥിരമായിരിക്കുന്നു; യഹോവേ, വിശുദ്ധി അങ്ങയുടെ ആലയത്തിന് എന്നെന്നേക്കും ഒരു അലങ്കാരമാണ്.

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.