
സങ്കീർത്തനങ്ങൾ 82
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
ദുർബലരും അനാഥരും ദരിദ്രരും പീഡിതരും സംരക്ഷണമില്ലാതെ തുടരുമ്പോൾ ദുഷ്ടന്മാർക്കു അനുകൂലം കാണിക്കുന്ന ഭരണാധികാരികളെ സങ്കീർത്തനം 82 കുറ്റപ്പെടുത്തുന്നു. അവരുടെ അന്യായം സമൂഹത്തിന്റെ അടിസ്ഥാനങ്ങളെ കുലുക്കുന്നു; ശരിയായ ക്രമം പുനഃസ്ഥാപിക്കാൻ യഥാർത്ഥ ന്യായാധിപനോടുള്ള അപേക്ഷ അതു ഉണർത്തുന്നു.
ന്യായംദുർബലർന്യായവിധിനേതൃത്വം
1ദൈവം മഹാസഭയിൽ ആധ്യക്ഷ്യംവഹിക്കുന്നു; അവിടന്ന് ദേവന്മാർക്കിടയിൽ ന്യായംവിധിക്കുന്നു:
2“എത്രനാൾ നിങ്ങൾ അനീതിക്കായി നിലകൊള്ളുകയും ദുഷ്ടരോട് പക്ഷപാതംകാണിക്കുകയും ചെയ്യും. സേലാ
3അനാഥർക്കും ദുർബലർക്കുമായി നിലകൊള്ളുക; ദരിദ്രർക്കും പീഡിതർക്കും ന്യായപാലനം ചെയ്യുക.
4അഗതികളെയും ദുർബലരെയും മോചിപ്പിക്കുക; അവരെ ദുഷ്ടരുടെ കൈകളിൽനിന്ന് വിടുവിക്കുക.
5“അവർ ഒന്നും അറിയുന്നില്ല, അവർ ഒന്നും മനസ്സിലാക്കുന്നില്ല. അവർ അന്ധകാരത്തിൽ തപ്പിത്തടയുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങളെല്ലാം ഇളകിയിരിക്കുന്നു.
6“ ‘നിങ്ങൾ ദേവന്മാർ, എന്നും നിങ്ങൾ എല്ലാവരും അത്യുന്നതന്റെ മക്കൾ എന്നും ഞാൻ പറഞ്ഞു.’
7എന്നാൽ വെറും മനുഷ്യരെപ്പോലെ നിങ്ങൾ മരിക്കും; ഭരണാധിപരിൽ ഒരാളെപ്പോലെ നിങ്ങൾ വീണുപോകും.”
8ദൈവമേ, എഴുന്നേൽക്കണമേ, ഭൂമിയെ വിധിക്കണമേ, കാരണം സകലരാഷ്ട്രങ്ങളും അങ്ങയുടെ അവകാശമാണല്ലോ.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.