
സങ്കീർത്തനങ്ങൾ 70
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
പ്രതിസന്ധിയെ സങ്കീർത്തനം 70 ഒരു അടിയന്തര അപേക്ഷയായി ചുരുക്കുന്നു: സഹായിക്കാൻ വേഗം വരണമേ. ദ്രോഹബുദ്ധിയോടെ പിന്തുടരുന്നവർ പിന്തിരിയണമെന്നും, അന്വേഷിക്കുന്നവർ സന്തോഷിക്കണമെന്നും, രക്ഷയെ സ്നേഹിക്കുന്ന എല്ലാവരും ദൈവത്തെ നിരന്തരം മഹത്വപ്പെടുത്തണമെന്നും അപേക്ഷകൻ ചോദിക്കുന്നു; ദരിദ്രൻ ഇപ്പോഴും വിടുതലിനായി കാത്തിരിക്കുന്നു.
അടിയന്തരതവിടുതൽവിനയംസന്തോഷം
1ദൈവമേ, എന്നെ രക്ഷിക്കണമേ, യഹോവേ, എന്നെ സഹായിക്കാൻ വേഗം വരണമേ.
2എന്റെ ജീവൻ അപഹരിക്കാൻ ആഗ്രഹിക്കുന്നവർ ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ; എന്റെ നാശം ആഗ്രഹിക്കുന്നവരെല്ലാം അപമാനിതരായി പിന്തിരിഞ്ഞുപോകട്ടെ.
3എന്നോട്, “ആഹാ! ആഹാ!” എന്നു പറയുന്നവർ തങ്ങളുടെ ലജ്ജനിമിത്തം പിന്തിരിഞ്ഞുപോകട്ടെ.
4എന്നാൽ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും അങ്ങയിൽ ആനന്ദിച്ച് ആഹ്ലാദിക്കട്ടെ; അവിടത്തെ രക്ഷ ആഗ്രഹിക്കുന്നവർ, “യഹോവ ഉന്നതൻ!” എന്ന് എപ്പോഴും പറയട്ടെ.
5ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും എങ്കിലും; ദൈവമേ, എന്റെ അടുക്കലേക്ക് വേഗം വരണമേ. അവിടന്ന് എന്റെ സഹായകനും എന്റെ വിമോചകനും ആകുന്നു; യഹോവേ, താമസിക്കരുതേ.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.