
സങ്കീർത്തനങ്ങൾ 54
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
അപരിചിതർ ദാവീദിന്റെ ഒളിസ്ഥലം ശത്രുവായ അധികാരിക്കു ഒറ്റിക്കൊടുക്കുമ്പോഴാണു സങ്കീർത്തനം 54 ഉണ്ടാകുന്നത്. ഈ ഹ്രസ്വമായ പ്രാർത്ഥന നീതീകരണവും രക്ഷയും ചോദിക്കുകയും, വിശ്വസ്തരായ കൂട്ടാളികളിലൂടെയുള്ള താങ്ങുന്ന സഹായത്തെ തിരിച്ചറിയുകയും, വിടുതലിനുശേഷം മനസ്സോടെയുള്ള സ്തോത്രം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
വഞ്ചനസഹായംവിടുതൽസ്തോത്രം
1ദൈവമേ, അവിടത്തെ നാമംനിമിത്തം എന്നെ രക്ഷിക്കണമേ; അവിടത്തെ ശക്തിയാൽ എനിക്കു നീതി നടത്തിത്തരണമേ.
2ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ; എന്റെ അധരങ്ങളിൽനിന്ന് പുറപ്പെടുന്ന വാക്കുകൾ ശ്രദ്ധിക്കണമേ.
3അപരിചിതർ എന്നെ ആക്രമിക്കുന്നു; അനുകമ്പയില്ലാത്തവർ എന്നെ വധിക്കാൻ ശ്രമിക്കുന്നു— അവർക്ക് ദൈവത്തെപ്പറ്റി ചിന്തയില്ല. സേലാ.
4ദൈവം എന്റെ സഹായകനാകുന്നു, നിശ്ചയം; കർത്താവാണ് എന്റെ ജീവൻ നിലനിർത്തുന്നത്.
5എന്നെ ദുഷിക്കുന്നവരുടെ ദുഷ്ടത അവരുടെമേൽത്തന്നെ വരട്ടെ; അങ്ങയുടെ വിശ്വസ്തതയാൽ അവരെ നശിപ്പിച്ചുകളയണമേ.
6ഞാൻ അങ്ങേക്കൊരു സ്വമേധായാഗം അർപ്പിക്കും; യഹോവേ, തിരുനാമത്തെ ഞാൻ വാഴ്ത്തും, അതു നല്ലതല്ലോ.
7അവിടന്ന് എന്നെ എന്റെ എല്ലാ കഷ്ടതകളിൽനിന്നും വിടുവിച്ചിരിക്കുന്നു, ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകൾക്കൊരു വിജയോത്സവമായിരിക്കും.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.