An accused exile follows beams of light toward Jerusalem and waiting harp music

സങ്കീർത്തനങ്ങൾ 43

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
വഞ്ചകരായ എതിരാളികളിൽനിന്നു നീതീകരണം സങ്കീർത്തനം 43 തേടുകയും, തിരസ്കാരം ഇത്ര യഥാർത്ഥമായി തോന്നുന്നതു എന്തുകൊണ്ടെന്നു ചോദിക്കുകയും ചെയ്യുന്നു. വെളിച്ചവും സത്യവും വിശുദ്ധ പർവതത്തിലേക്കുള്ള വഴികാട്ടികളാകുന്നു; അവിടെ വിഷാദമുള്ള ആത്മാവു പുതുക്കപ്പെട്ട ആരാധനയും സ്തുതിയും പ്രതീക്ഷിക്കുന്നു.
മാർഗനിർദേശംനീതീകരണംആരാധനപ്രത്യാശ
1എന്റെ ദൈവമേ, എനിക്കു ന്യായംപാലിച്ചുതരണമേ, ഭക്തിഹീനരായ ഒരു ജനതയ്ക്കെതിരേ എനിക്കുവേണ്ടി അവിടന്നു വാദിക്കണമേ. വഞ്ചകരും ദുഷ്ടരുമായവരിൽനിന്ന് എന്നെ മോചിപ്പിക്കണമേ.
2അവിടന്ന് ദൈവമാകുന്നു, എന്റെ ഉറപ്പുള്ളകോട്ട. അവിടന്ന് എന്നെ ഉപേക്ഷിച്ചത് എന്തിന്? ശത്രുവിന്റെ പീഡനം സഹിച്ച് ഞാൻ വിലപിച്ച് ഉഴലേണ്ടിവരുന്നത് എന്തിന്?
3അവിടത്തെ പ്രകാശവും സത്യവും അയയ്ക്കണമേ, അവ എന്നെ നയിക്കട്ടെ; അവിടത്തെ വിശുദ്ധപർവതത്തിലേക്ക് അവയെന്നെ ആനയിക്കട്ടെ, അങ്ങയുടെ തിരുനിവാസസ്ഥാനത്തേക്കും.
4അപ്പോൾ ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്, എന്റെ ആനന്ദവും പ്രമോദവുമായിരിക്കുന്ന ദൈവത്തിലേക്കു ഞാൻ ചെല്ലും. ഓ ദൈവമേ, എന്റെ ദൈവമേ, വീണ മീട്ടി ഞാൻ അങ്ങയെ സ്തുതിക്കും.
5എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു? ദൈവത്തിൽ പ്രത്യാശയർപ്പിക്കുക, എന്റെ രക്ഷകനും എന്റെ ദൈവവുമേ, ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.