
സങ്കീർത്തനങ്ങൾ 15
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
വിശുദ്ധിയുടെ സമീപത്തു ആർക്കു വസിക്കാം എന്ന ചോദ്യത്തിനു സങ്കീർത്തനം 15 ഏകീകൃതമായ സ്വഭാവത്തിന്റെ ഒരു ചിത്രത്തിലൂടെ ഉത്തരം നൽകുന്നു. സത്യസന്ധമായ സംസാരം, അയൽക്കാരോടുള്ള കരുതൽ, പണമിടപാടിലെ നേര്, ഉറച്ച വാഗ്ദാനങ്ങൾ എന്നിവ സാധാരണ ബന്ധങ്ങളിലും പൊതുപെരുമാറ്റത്തിലും ആരാധനയെ ദൃശ്യമാക്കുന്നു.
നിഷ്കളങ്കതആരാധനസത്യംഅയൽസ്നേഹം
1യഹോവേ, അവിടത്തെ കൂടാരത്തിൽ ആർ പാർക്കും? അവിടത്തെ വിശുദ്ധപർവതത്തിൽ ആർ വസിക്കും?
2കളങ്കരഹിതരായി ജീവിക്കുകയും നീതിനിഷ്ഠയോടെ പ്രവർത്തിക്കുകയും ഹൃദയത്തിൽനിന്നു സത്യം സംസാരിക്കുകയും ചെയ്യുന്നവർ;
3തങ്ങളുടെ നാവ് പരദൂഷണത്തിനായി ഉപയോഗിക്കാതെയും അയൽവാസിയെ ദ്രോഹിക്കാതെയും കൂട്ടുകാർക്ക് അപമാനം വരുത്താതെയുമിരിക്കുന്നവർ;
4ദുഷ്ടരെ നിന്ദ്യരായി കാണുകയും യഹോവാഭക്തരെ ബഹുമാനിക്കുകയും; നഷ്ടം സഹിക്കേണ്ടിവന്നാലും ചെയ്ത ശപഥത്തിൽനിന്ന് വാക്കുമാറാതിരിക്കുകയുംചെയ്യുന്നവർ;
5പണം കടം കൊടുത്തിട്ട് പലിശവാങ്ങാതിരിക്കുന്നവർ; നിരപരാധിക്കെതിരേ കോഴ വാങ്ങാതിരിക്കുന്നവരുംതന്നെ. ഇങ്ങനെ ജീവിക്കുന്നവർ ഒരുനാളും കുലുങ്ങിപ്പോകുകയില്ല.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.