A hunted man prays inside a cave as pursuers pass and friends approach along a sunlit path

സങ്കീർത്തനങ്ങൾ 142

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
സങ്കീർത്തനം 142 ഏകാന്തതയിൽനിന്നും അപകടത്തിൽനിന്നും ഉപേക്ഷിക്കപ്പെട്ടു എന്ന തോന്നലിൽനിന്നും സത്യസന്ധമായ ഒരു സങ്കടം പകരുന്നു. മനുഷ്യരിൽ അഭയം കാണാനില്ലാത്തപ്പോൾ ഗുഹയിലെ ആ പ്രാർത്ഥന ദൈവത്തെ ഓഹരിയായി വിളിക്കുകയും നന്ദിയുള്ള സമൂഹത്തിലേക്കുള്ള മോചനം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഏകാന്തതഅഭയംസങ്കടംവിടുതൽ
1യഹോവയോട് ഞാൻ ഉച്ചത്തിൽ നിലവിളിക്കുന്നു; കരുണയ്ക്കായ് എന്റെ ശബ്ദം ഞാൻ യഹോവയിലേക്ക് ഉയർത്തുന്നു.
2എന്റെ ആവലാതി ഞാൻ തിരുസന്നിധിയിൽ പകരുന്നു; എന്റെ കഷ്ടതകൾ ഞാൻ അവിടത്തോട് അറിയിക്കുന്നു.
3എന്റെ ആത്മാവ് എന്റെയുള്ളിൽ തളരുമ്പോൾ, എന്റെ പാതകൾ നിരീക്ഷിക്കുന്നത് അവിടന്നാണല്ലോ. ഞാൻ പോകേണ്ട പാതകളിൽ എന്റെ ശത്രുക്കൾ എനിക്കായി ഒരു കെണി ഒരുക്കിയിരിക്കുന്നു.
4എന്റെ വലത്തു ഭാഗത്തേക്ക് നോക്കിക്കാണണമേ, എനിക്കായി കരുതുന്നവർ ആരുംതന്നെയില്ല. ആരും എന്നെ ശ്രദ്ധിക്കുന്നില്ല; എനിക്കൊരു അഭയസ്ഥാനവുമില്ല.
5യഹോവേ, ഞാൻ അങ്ങയോട് നിലവിളിക്കുന്നു; “അങ്ങാണ് എന്റെ സങ്കേതം, ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരി,” എന്നു ഞാൻ പറയുന്നു.
6എന്റെ കരച്ചിൽ കേൾക്കണമേ, ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ പിൻതുടരുന്നവരുടെ കൈയിൽനിന്നും എന്നെ മോചിപ്പിക്കണമേ, അവർ എന്നെക്കാൾ അതിശക്തരാണ്.
7ഞാൻ അവിടത്തെ നാമത്തെ സ്തുതിക്കേണ്ടതിന്, തടവറയിൽനിന്നും എന്നെ വിടുവിക്കണമേ. അപ്പോൾ അവിടന്ന് എനിക്കു ചെയ്തിരിക്കുന്ന നന്മമൂലം നീതിനിഷ്ഠർ എനിക്കുചുറ്റും വന്നുകൂടും.

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.