
സങ്കീർത്തനങ്ങൾ 138
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
സങ്കീർത്തനം 138 പ്രാർത്ഥനയ്ക്കുള്ള ഉത്തരത്തോട് പൂർണ്ണഹൃദയത്തോടെയുള്ള നന്ദിയും ബലപ്പെട്ട ധൈര്യവുംകൊണ്ടു പ്രതികരിക്കുന്നു. രാജാക്കന്മാർ ദൈവികവഴികളെക്കുറിച്ചു കേൾക്കുന്നു; എന്നാൽ പ്രത്യേകകടാക്ഷം താഴ്മയുള്ളവരുടെ മേലാണ്. അപകടത്തിന് ഉറച്ച ഉദ്ദേശ്യത്തെയോ പൂർത്തിയാക്കുന്ന വിശ്വസ്തതയെയോ റദ്ദാക്കാൻ കഴിയില്ല.
സ്തോത്രംതാഴ്മധൈര്യംഉദ്ദേശ്യം
1യഹോവേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ പുകഴ്ത്തും; “ദേവന്മാരുടെ” മുമ്പാകെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും.
2ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിനുനേരേ വണങ്ങിക്കൊണ്ട് അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയുംനിമിത്തം തിരുനാമത്തെ വാഴ്ത്തും, കാരണം അവിടത്തെ പ്രശസ്തിയും മറികടക്കുംവിധം അവിടത്തെ ഉത്തരവുകൾ ഉന്നതമാക്കിയല്ലോ.
3ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോൾ അവിടന്ന് എനിക്ക് ഉത്തരമരുളി; അവിടന്ന് എനിക്ക് ശക്തി പകർന്ന് എന്നെ ധൈര്യപ്പെടുത്തി.
4യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും തിരുവായിൽനിന്നുള്ള ഉത്തരവുകൾ ശ്രവിക്കുമ്പോൾ അവിടത്തെ വാഴ്ത്തട്ടെ.
5യഹോവയുടെ മഹത്ത്വം ഉന്നതമായിരിക്കുകയാൽ അവർ യഹോവയുടെ വഴികളെപ്പറ്റി പാടട്ടെ.
6യഹോവ മഹോന്നതൻ ആണെങ്കിലും അവിടന്ന് എളിയവരെ കടാക്ഷിക്കുന്നു; എന്നാൽ അഹങ്കാരികളെ അവിടന്ന് ദൂരത്തുനിന്നുതന്നെ അറിയുന്നു.
7കഷ്ടതകളുടെ നടുവിലാണ് എന്റെ ജീവിതമെങ്കിലും അവിടന്ന് എന്റെ ജീവൻ സംരക്ഷിക്കുന്നു. എന്റെ ശത്രുക്കളുടെ ക്രോധത്തിനുനേരേ അവിടന്ന് തിരുക്കരം നീട്ടുന്നു; അവിടത്തെ വലതുകരം എന്നെ രക്ഷിക്കുന്നു.
8യഹോവ എന്നെ കുറ്റവിമുക്തനാക്കും; യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു— തിരുക്കരങ്ങളുടെ പ്രവൃത്തിയെ ഉപേക്ഷിച്ചുകളയരുതേ.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.