A peaceful toddler rests against his mother beneath an olive tree overlooking Jerusalem

സങ്കീർത്തനങ്ങൾ 131

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
സങ്കീർത്തനം 131 അഹങ്കാരത്തെയും വലിയ മോഹങ്ങളെയും അസ്വസ്ഥമായ ആഗ്രഹത്തെയും തള്ളി, ശാന്തമായ ആശ്രിതത്വം തിരഞ്ഞെടുക്കുന്നു. ഗായകന്റെ ഉള്ളം അമ്മയോടു ചേർന്നു തൃപ്തിയോടെ വിശ്രമിക്കുന്ന മുലകുടി മാറിയ കുഞ്ഞിനെപ്പോലെയാകുന്നു, സമൂഹത്തെ നിലനിൽക്കുന്ന പ്രത്യാശയിലേക്കു ക്ഷണിക്കുന്നു.
താഴ്മതൃപ്തിആശ്രയംപ്രത്യാശ
1യഹോവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല, എന്റെ കണ്ണ് അഹന്ത പ്രകടിപ്പിക്കുന്നില്ല; ഞാൻ മഹത്തായ കാര്യങ്ങളിൽ ഇടപെടുകയോ അപ്രാപ്യമായ കാര്യങ്ങളിൽ വ്യാപൃതനാകുകയോ ചെയ്യുന്നില്ല.
2എന്നാൽ ഞാൻ എന്നെത്തന്നെ സ്വസ്ഥവും ശാന്തവുമാക്കിയിരിക്കുന്നു, അമ്മയുടെ മടിയിൽ തൃപ്തിയടഞ്ഞ ഒരു ശിശുവിനെപ്പോലെ; അതേ, മുലകുടിച്ചുറങ്ങുന്ന ഒരു ശിശുവിനെപ്പോലെ എന്റെ ആത്മാവ് തൃപ്തിയടഞ്ഞിരിക്കുന്നു.
3ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക— ഇന്നും എന്നെന്നേക്കും.

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.