A grieving man turns from moonlit sorrow toward dawn and approaching musicians

സങ്കീർത്തനങ്ങൾ 13

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
വിലാപത്തിന്റെ ചലനത്തെ സങ്കീർത്തനം 13 ചുരുക്കി അവതരിപ്പിക്കുന്നു: നീണ്ടുനിൽക്കുന്ന പരിത്യാഗം, അടിയന്തരമായ അപേക്ഷ, പുതുക്കപ്പെട്ട ആശ്രയം, പാട്ട്. സാഹചര്യങ്ങൾ ഗുരുതരമായി തുടരുന്നു; എങ്കിലും ഓർമിക്കപ്പെടുന്ന വിശ്വസ്ത സ്നേഹം, പരിഹാരം പൂർണമായി കാണുന്നതിനു മുമ്പുതന്നെ സ്തുതിക്കാൻ പ്രാപ്തമാക്കുന്നു.
വിലാപംകാത്തിരിപ്പ്ആശ്രയംസ്തുതി
1ഇനിയും എത്രനാൾ, യഹോവേ? അവിടന്ന് എന്നെ എക്കാലത്തേക്കും മറന്നുകളയുമോ? തിരുമുഖം എന്നിൽനിന്ന് എത്രനാൾ മറച്ചുവെക്കും?
2എത്രകാലം ഞാൻ എന്റെ വിഷാദചിന്തകളോടു മല്ലടിക്കുകയും ദിവസംതോറും ഹൃദയവ്യഥ അനുഭവിക്കുകയും ചെയ്യും? എത്രകാലം എന്റെ ശത്രു എന്മേൽ പ്രബലനാകും?
3എന്റെ ദൈവമായ യഹോവേ, തൃക്കൺപാർത്ത് എനിക്ക് ഉത്തരമരുളണമേ. എന്റെ കണ്ണുകൾക്കു പ്രകാശം നൽകണമേ, ഇല്ലായെങ്കിൽ ഞാൻ മരണനിദ്രയിൽ ആണ്ടുപോകും,
4അപ്പോൾ എന്റെ ശത്രു, “ഞാൻ അയാളെ പരാജയപ്പെടുത്തി” എന്നു വീമ്പിളക്കുകയും ഞാൻ വീഴുമ്പോൾ എന്റെ എതിരാളികൾ ആനന്ദിക്കുകയും ചെയ്യും.
5എന്നാൽ ഞാൻ അവിടത്തെ അചഞ്ചലസ്നേഹത്തിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം അവിടത്തെ രക്ഷയിൽ ആനന്ദിക്കുന്നു.
6അവിടന്ന് എനിക്കു നന്മ ചെയ്തിരിക്കുകയാൽ, ഞാൻ യഹോവയ്ക്കു സ്തുതിപാടും.

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.