
സങ്കീർത്തനങ്ങൾ 11
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
സമൂഹത്തിന്റെ അടിസ്ഥാനങ്ങൾ തകർന്നതായി തോന്നുമ്പോൾ പരിഭ്രാന്തരാകുന്നതു സങ്കീർത്തനം 11 നിരസിക്കുന്നു. മനുഷ്യരുടെ പെരുമാറ്റം പരിശോധിക്കപ്പെടുന്നെന്നും നേരുള്ള ന്യായം ഒടുവിൽ അക്രമത്തെയും വഞ്ചനയെയും നേരിടുമെന്നും വിശ്വസിച്ചുകൊണ്ടു സങ്കീർത്തനക്കാരൻ അഭയത്തിൽ തന്നെ നിലനിൽക്കുന്നു.
അഭയംധൈര്യംന്യായംശോധന
1യഹോവയിൽ ഞാൻ അഭയംതേടുന്നു. “ഒരു പക്ഷി എന്നപോലെ, നിന്റെ പർവതത്തിലേക്കു പറന്നുപോകൂ,” എന്നു നിങ്ങൾക്കെങ്ങനെ എന്നോടു പറയാൻകഴിയും:
2“ഇതാ, ദുഷ്ടർ വില്ലുകുലച്ച്, അസ്ത്രം ഞാണിന്മേൽ തൊടുത്തിരിക്കുന്നു; ഇരുട്ടത്തിരുന്ന് ഹൃദയപരമാർഥികളെ എയ്തുവീഴ്ത്തേണ്ടതിനാണത്.
3അടിസ്ഥാനങ്ങൾ തകർന്നുപോകുമ്പോൾ, നീതിനിഷ്ഠർക്ക് എന്തുചെയ്യാൻ കഴിയും?”
4യഹോവ അവിടത്തെ വിശുദ്ധമന്ദിരത്തിലുണ്ട്; യഹോവ സ്വർഗസിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു. അവിടന്ന് ഭൂമിയിലുള്ള സകലമനുഷ്യരെയും നിരീക്ഷിക്കുന്നു; അവിടത്തെ കണ്ണുകൾ അവരെ പരിശോധിക്കുന്നു.
5യഹോവ നീതിനിഷ്ഠരെ പരിശോധിക്കുന്നു. എന്നാൽ ദുഷ്ടരെയും അക്രമാസക്തരെയും, അവിടത്തെ ഹൃദയം വെറുക്കുന്നു.
6ദുഷ്ടരുടെമേൽ അവിടന്ന് എരിയുന്ന തീക്കനലും കത്തിജ്വലിക്കുന്ന ഗന്ധകവും വർഷിക്കുന്നു; ചുട്ടുപൊള്ളിക്കുന്ന കാറ്റാണ് അവരുടെ ഓഹരി.
7കാരണം യഹോവ നീതിമാൻ ആകുന്നു, അവിടന്ന് നീതി ഇഷ്ടപ്പെടുന്നു; പരമാർഥികൾ തിരുമുഖം ദർശിക്കും.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.