
ഇയ്യോബ് 25
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
ദൈവത്തിന്റെ ആധിപത്യത്തെയും സ്വർഗ്ഗത്തിലെ എണ്ണമില്ലാത്ത സൈന്യങ്ങളെയും കുറിച്ചു ബിൽദാദ് ഒരു ഹ്രസ്വമായ അവസാന പ്രസംഗം നടത്തുന്നു; അവന്റെ മുമ്പിൽ ഉന്നതങ്ങളിൽ സമാധാനം സ്ഥാപിക്കപ്പെടുന്നു. ചന്ദ്രനും നക്ഷത്രങ്ങളും പോലും ദൈവദൃഷ്ടിയിൽ നിർമലമല്ലെങ്കിൽ, സ്ത്രീയിൽനിന്നു ജനിച്ച പുഴുവായ മനുഷ്യൻ എങ്ങനെ നീതിമാനാകും എന്നു അവൻ ചോദിക്കുന്നു.
ബിൽദാദ്ദൈവത്തിന്റെ ആധിപത്യംമനുഷ്യന്റെ ബലഹീനതപ്രപഞ്ചം
1അതിനുശേഷം ശൂഹ്യനായ ബിൽദാദ് ഇപ്രകാരം ഉത്തരം പറഞ്ഞു:
2“ആധിപത്യവും ആദരവും ദൈവത്തിനുള്ളത്; അവിടന്ന് ഉന്നതികളിൽ സമാധാനം സ്ഥാപിക്കുന്നു.
3അവിടത്തെ സൈന്യത്തെ എണ്ണിത്തിട്ടപ്പെടുത്താമോ? അവിടത്തെ പ്രകാശം ആരുടെമേലാണ് ഉദിക്കാത്തത്?
4അങ്ങനെയെങ്കിൽ ഒരു മനുഷ്യന് ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകാൻ കഴിയും? സ്ത്രീയിൽ പിറന്നവർ ശുദ്ധരാകുന്നതെങ്ങനെ?
5ചന്ദ്രൻ പ്രകാശമില്ലാതെയും നക്ഷത്രങ്ങൾ അവിടത്തെ ദൃഷ്ടിയിൽ ശുദ്ധിയുള്ളവയും അല്ലെങ്കിൽ,
6കേവലം പുഴുവായിരിക്കുന്ന മനുഷ്യന്റെയും കൃമിയായ മനുഷ്യപുത്രന്റെയും സ്ഥിതി എത്രയോ താഴ്ന്നത്?”
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.