Hosea respectfully welcomes his estranged wife at a marketplace beside measured silver and sacks of barley

ഹോശേയ 3

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
വിഗ്രഹാരാധന ഉണ്ടായിട്ടും യിസ്രായേലിനോടുള്ള ദൈവസ്നേഹത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, അവിശ്വസ്തയായ ഒരു സ്ത്രീയെ വീണ്ടും സ്നേഹിക്കാൻ ദൈവം ഹോശേയയോടു പറയുന്നു. വെള്ളിയും യവവും കൊടുത്ത് അവളെ വീണ്ടെടുത്തു, ഒരു കാലയളവു വിശ്വസ്തത അവൻ ആവശ്യപ്പെടുന്നു; യിസ്രായേലിന്റെ ഇല്ലായ്മയെയും ദൈവത്തിലേക്കും ദാവീദ്യഭരണത്തിലേക്കുമുള്ള ഒടുവിലത്തെ മടങ്ങിവരവിനെയും അതു മുൻകൂട്ടി കാണിക്കുന്നു.
വീണ്ടെടുപ്പ്അചഞ്ചലസ്നേഹംവിശ്വസ്തതമടങ്ങിവരവ്
1യഹോവ എന്നോടു കൽപ്പിച്ചു: “നിന്റെ ഭാര്യ മറ്റൊരുവനാൽ സ്നേഹിക്കപ്പെട്ടവളും വ്യഭിചാരിണിയും ആയിരിക്കുന്നെങ്കിലും, നീ പോയി അവളോടു നിന്റെ സ്നേഹം കാണിക്കുക. ഇസ്രായേൽജനം അന്യദേവന്മാരിലേക്കു തിരിഞ്ഞു മുന്തിരിയടകളെ സ്നേഹിക്കുന്നെങ്കിലും, യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ അവളെ സ്നേഹിക്കുക.”
2അങ്ങനെ ഞാൻ അവളെ പതിനഞ്ചുശേക്കേൽ വെള്ളിക്കും ഒന്നര ഹോമർ യവത്തിനും വിലയ്ക്കുവാങ്ങി.
3ഞാൻ അവളോടു പറഞ്ഞു: “നീ എന്നോടുകൂടെ ദീർഘകാലം പാർക്കണം; നീ ഒരു വേശ്യയായിരിക്കുകയോ ഒരു പുരുഷനോടും അടുപ്പം കാണിക്കുകയോ അരുത്; ഞാൻ നിന്നോടും അപ്രകാരംതന്നെ ആയിരിക്കും.”
4രാജാവോ പ്രഭുവോ ഇല്ലാതെ ഇസ്രായേൽജനം ദീർഘകാലം ജീവിക്കേണ്ടിവരും. യാഗമില്ലാതെയും ആചാരസ്തൂപങ്ങൾ ഇല്ലാതെയും ഏഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ദീർഘകാലം ജീവിക്കും.
5പിന്നീട് ഇസ്രായേൽജനം മടങ്ങിവന്ന്, തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും. അന്ത്യനാളുകളിൽ അവർ ഭയന്നുവിറച്ചുകൊണ്ട് യഹോവയുടെ അടുക്കലേക്കും അവിടത്തെ നന്മയിലേക്കും മടങ്ങിവരും.

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.