
എസ്ഥേർ 10
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
രാജാവിന്റെ ശക്തിയും മൊർദ്ദെഖായി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതും കുറിച്ചുകൊണ്ടു പുസ്തകം അവസാനിക്കുന്നു. തന്റെ ജനത്തിന്റെ ക്ഷേമം അന്വേഷിക്കുകയും വരും തലമുറകളോടു സമാധാനം സംസാരിക്കുകയും ചെയ്യുന്നതിനാൽ മൊർദ്ദെഖായി യെഹൂദന്മാർക്കിടയിൽ ബഹുമാനിക്കപ്പെടുന്നു.
മൊർദ്ദെഖായിനേതൃത്വംപൊതുസേവനംക്ഷേമംസമാധാനം
1അഹശ്വേരോശ് രാജാവ് രാജ്യത്തുടനീളം വിദൂരതീരങ്ങൾക്കും കരം ഏർപ്പെടുത്തി.
2അദ്ദേഹത്തിന്റെ അധികാരത്തിന്റെയും ശക്തിയുടെയും എല്ലാ പ്രവൃത്തികളും മൊർദെഖായിക്കു നൽകിയ ബഹുമതിയുടെ കാര്യങ്ങളും മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
3മൊർദെഖായി എന്ന യെഹൂദൻ അഹശ്വേരോശ് രാജാവിനു രണ്ടാമനും, യെഹൂദന്മാരുടെ ഇടയിൽ ഉന്നതനും തന്റെ വർഗക്കാരുടെ ഇടയിൽ സമ്മതനും ആയിരുന്നു. കാരണം അദ്ദേഹം തന്റെ ജനത്തിന്റെ നന്മയ്ക്കായിട്ടു പ്രവർത്തിക്കയും, അവരുടെ അഭിവൃദ്ധിക്കായി നിലകൊള്ളുകയും ചെയ്തു.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.